NEWS UPDATE

6/recent/ticker-posts

5000 റിയാൽ കരുതിയില്ല; ദോഹയിലിറങ്ങിയ 17 പേരെ തിരിച്ചയച്ചു

ദോഹ: ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ, തത്തുല്ല്യമായ തുക അക്കൗണ്ടിലോ കരുതണം എന്ന നിബന്ധന പാലിക്കാത്ത യാത്രക്കാരെയാണ്​ വ്യാഴാഴ്​ച രാത്രിയോടെ നാട്ടിലേക്ക്​ മടക്കിയത്​.[www.malabarflash.com]


കോഴിക്കോട്​ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസിൽ ഉച്ചക്ക്​ മുമ്പായെത്തിയ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ 10 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വെച്ചു. അധികൃതർ നിലപാട്​ കർക്കശമാക്കിയതോടെ​ ഇവർക്ക്​ അതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക്​ മടങ്ങേണ്ടി വന്നു. 

സൗദിയിലേക്ക്​ പോകാനായി എത്തിയവരായിരുന്നു ഇവരെല്ലാം. മടക്കയാത്രക്ക്​ ടിക്കറ്റ്​ ചാർജായി എയർ ഇന്ത്യ 2000 റിയാൽ ആവശ്യപ്പെ​ട്ടെങ്കിലും ഏറെ നേരത്തെ തർക്കത്തിനൊടുവിൽ 650 റിയാൽ ഇടാക്കിയാണ്​ തിരികെ വിമാനത്തിൽ കയറ്റിയത്​.

ഓൺഅറൈവൽ യാത്രക്കാർ നിശ്​ചിത തുക അക്കൗണ്ടിലോ കൈവശമോ കരുതണം എന്നത്​ നേരത്തെയുള്ള നിബന്ധനയാണ്​. എന്നാൽ, പതിവായി പിശോധന ഉണ്ടാവില്ലെന്ന്​ മാത്രം. വ്യാഴാഴ്​ച​ റാൻഡം പരിശോധന നടത്തിയപ്പോഴാണ്​ ഇവർ 17 പേരുടെ യാത്ര മുടങ്ങിയത്​.

Post a Comment

0 Comments