NEWS UPDATE

6/recent/ticker-posts

ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി

മസ്‌കത്ത്: ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി. ബലി പെരുന്നാള്‍ ദിനമായ ജൂലൈ 20 മുതല്‍ ജൂലൈ 22 വരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണാണ് ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.[www.malabarflash.com]


ജൂലൈ 24 ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനമുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രീം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments