NEWS UPDATE

6/recent/ticker-posts

ആളൊഴിഞ്ഞ ഹോട്ടലില്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കണ്ടെത്തിയ മൂന്നുവയസ്സുകാരിയെ പോലീസ് രക്ഷിച്ചു

റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ ആളൊഴിഞ്ഞ ഹോട്ടലില്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കണ്ടെത്തിയ മൂന്നു വയസ്സുകാരിയെ പോലീസ് രക്ഷപ്പെടുത്തി.[www.malabarflash.com]

ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് കുട്ടിയെ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

മാലി സ്വദേശിയായ കുട്ടിയുടെ മാതാവിനെ ഹോട്ടലിന്റെ മുകളില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായി മദീന പോലീസിന്റെ മാധ്യമ വക്താവ് ലഫ്. കേണല്‍ ഹുസ്സൈന്‍ അല്‍ ഖാഹ്താനി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും വിചാരണയ്ക്കുമായി കുട്ടിയുടെ മാതാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു. 

Post a Comment

0 Comments