NEWS UPDATE

6/recent/ticker-posts

കോവിഡ് വൈറസ് 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും, വായുവിലൂടെ സഞ്ചരിക്കാനും സാധ്യത; പുതിയ പഠനം

കോവിഡ് വൈറസ് വായുവിലൂടെ ആറ് അടി വരെ ദൂരം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കോവിഡ് വൈറസ് വായുവിലൂടെ പടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിരുന്നു.[www.malabarflash.com]


കോവിഡ് രോഗി സംസാരിക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍, ശക്തിയായി ഉച്ഛ്വസിക്കുമ്പോള്‍ തുടങ്ങി നിരവധി മാര്‍ഗത്തിലൂടെ വൈറസ് പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. ഇത് പതിനഞ്ച് മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും. 

മാസ്‌ക് കൃത്യമായി ധരിച്ചില്ലെങ്കില്‍ ഈ വൈറസ് പടരാനുള്ള സാധ്യതകളേറെയാണ്. ആളൊഴിഞ്ഞ പ്രദേശമാണെന്ന ധാരണയില്‍ മൂക്കിന് താഴെയായി മാസ്‌ക് ധരിക്കുന്നവര്‍ക്ക് വൈറസ് അകത്തേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് ചുരുക്കം.

വായൂവിലൂടെ ആറടി വരെ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും വിട്ടുവിഴ്ച്ച പാടില്ല. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റാണ് നേരത്തെ വായുവിലൂടെ വൈറസ് പടരുമെന്ന് വ്യക്തമാക്കിയത്. രോഗിയില്‍നിന്നും പുറത്തുവരുന്ന വൈറസ് കണങ്ങള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ മാസ്‌ക് കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ മാത്രമെ വൈറസില്‍ നിന്ന് രക്ഷ നേടാനാവൂ.

Post a Comment

0 Comments