NEWS UPDATE

6/recent/ticker-posts

ഇന്ത്യയിലേക്ക്​ യാത്രാവിമാനം നിർത്തിയ തീരുമാനം കുവൈത്ത്​ പിൻവലിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നേരിട്ടുള്ള യാത്രാവിമാനങ്ങൾ നിർത്തിയ തീരുമാനം പിൻവലിച്ചു. അതേസമയം, നാട്ടി​ലുള്ളവർക്ക്​ കുവൈത്തിലേക്ക്​ വരാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല.[www.malabarflah.com]


ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളിലേക്ക്​ കൂടി യാത്രവിമാനങ്ങൾക്ക്​ അനുമതി നൽകിയിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ മേയ്​ ആദ്യം ഇവിടെനിന്ന്​ അങ്ങോട്ടുള്ള വിമാനങ്ങൾ കൂടി വിലക്കിയത്​.

കഴിഞ്ഞ ദിവസങ്ങളിൽ മറ്റു രാജ്യങ്ങൾ വഴിയാണ്​ പ്രവാസികൾ നാട്ടിലേക്ക്​ പോയിരുന്നത്​. ഇനി നേരിട്ട്​ പോകാം. ട്രാവൽസുകൾ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള​ യാത്രാവിമാനങ്ങൾ നേരത്തെ തന്നെ നിലച്ചിട്ടുണ്ട്​. കുവൈത്തിലേക്ക്​ എല്ലാ വിദേശികൾക്കും പ്രവേശന വിലക്കും​ പ്രാബല്യത്തിലുണ്ട്​. കാർഗോ വിമാനങ്ങൾക്ക്​ വിലക്കില്ല.

Post a Comment

0 Comments