NEWS UPDATE

6/recent/ticker-posts

കോവിഡ്​ എന്ന്​ സംശയം, പനിബാധിച്ചയാൾ​ മണ്ണെണ്ണ കുടിച്ചു; അവസാനം ചികിത്സ കിട്ടാതെ മരിച്ചു

ഭോപ്പാൽ: പനിബാധിച്ചയാൾ മണ്ണെണ്ണ കുടിച്ചതിനെതുടർന്ന്​ മരിച്ചു. കോവിഡ്​ എന്ന സംശയത്തിലാണ് യുവാവ്​​ മണ്ണെണ്ണ കുടിച്ചത്​. അവസാനം ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. തുടർന്ന്​ ഇയാളുടെ ടെസ്​റ്റ്​ റിസൾട്ട്​ വന്ന​പ്പോൾ കോവിഡ്​ നെഗറ്റീവ്​ ആണെന്ന്​ സ്​ഥിരീകരിച്ചു.[www.malabarflash.com]

30 കാരനായ തുന്നൽ തൊഴിലാളി മഹേന്ദ്രയാണ്​ കോവിഡ് ഭേദമാകുമെന്ന് വിശ്വസിച്ച് മണ്ണെണ്ണ കുടിച്ചത്​.

പോലീസ് പറയുന്നതനുസരിച്ച് മഹേന്ദ്ര കുടുംബത്തോടൊപ്പം ഭോപ്പാലിലെ ശിവ നഗർ പ്രദേശത്താണ്​ താമസിച്ചിരുന്നത്​. അഞ്ച് ദിവസമായി അദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. മരുന്നുകൾ കഴിച്ചിട്ടും ശരീരത്തിന്റെ താപനില കുറഞ്ഞിരുന്നില്ല. തുടർന്ന്​ കോവിഡ്​ ബാധിച്ചതായി സംശയം തോന്നി. മണ്ണെണ്ണ കൊറോണ വൈറസിനെ കൊല്ലുമെന്ന് പരിചയക്കാരൻ പറഞ്ഞതനുസരിച്ചാണ്​ കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെ മഹേന്ദ്ര മണ്ണെണ്ണ കുടിച്ചത്​. 

ഇയാളുടെ ആരോഗ്യനില വഷളായപ്പോൾ കുടുംബം അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ കിടക്ക ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു.

തുടർന്ന്​ രണ്ട് ദിവസം കാത്തിരുന്നശേഷം അശോക ഗാർഡനിലെ സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭിച്ചതിനെ തുടർന്ന്​ അവിടേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച ഡോക്ടർമാർ ഇദ്ദേഹം മരിച്ചതായി സ്​ഥിരീകരിക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ സാമ്പിളുകൾ എടുത്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

പരിശോധനക്കുശേഷം റിസൾട്ട്​ വന്നപ്പോൾ നെഗറ്റീവ്ആയതായും ഉദ്യോഗസ്​ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ദാരുണമായ സംഭവത്തിൽ തെലങ്കാനയിലെ വാറങ്കൽ റെയിൽ‌വേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിൽ ചാടി ​കോവിഡ്​ പോസിറ്റീവ് ആയയാൾ മരിച്ചു. കോവിഡ്​ ബാധിച്ചാൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് ഭയപ്പെട്ടാണ്​ ആത്മഹത്യയെന്ന്​ പോലീസ്​ പറഞ്ഞു.

Post a Comment

0 Comments