തൃശൂർ: കോവിഡ് ബാധിച്ച ദന്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ പണ്ടേരിപ്പറന്പിൽ ഗണേശൻ (57), ഭാര്യ സുമതി (53) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
മൂന്നുവർഷമായി ഇവർ ഇവിടെ വാടകയ്ക്കു താമസിച്ചുവരികയാണ്. കഴിഞ്ഞ 28നാണ് ഇവർക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായ മകൾ അടക്കമുള്ളവർക്കും ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചു. മകൾ മൂന്നുദിവസം മുന്പ് പ്രസവിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ അച്ഛനും അമ്മയും ഉണരാത്തതിനെത്തുടർന്നു മക്കൾ വന്നുനോക്കുന്പോൾ രണ്ടുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് വാർഡ് മെന്പറും പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്യയും എത്തി പോലീസിനെ വിവരം അറിയിച്ചു.
മെഡിക്കൽ കോളജ് പോലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
0 Comments