NEWS UPDATE

6/recent/ticker-posts

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.[www.malabarflash.com]


ബോളിവുഡില്‍ അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിനൊപ്പം അഭിനയിച്ച ഛിച്ചോരെ അടക്കം ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് സിനിമകളില്‍ ശ്രദ്ധനേടിയത്. 2015ല്‍ ഭോജ്പുരി സൂപ്പര്‍സ്റ്റാര്‍ രവി കിഷനൊപ്പവും അഭിനയിച്ചിരുന്നു.

Post a Comment

0 Comments