NEWS UPDATE

6/recent/ticker-posts

കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വന്‍ തുകക്ക് വില്‍ക്കുന്ന 11 അംഗ സംഘം അറസ്റ്റില്‍

ഗാസിയാബാദ്​: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന 11അംഗ സംഘം അറസ്​റ്റിൽ. മാതാപിതാക്കളിൽനിന്ന്​ കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ കുഞ്ഞുങ്ങളെ കൈമാറുകയാണ്​ ഇവരുടെ പതിവെന്ന്​ മുതിർന്ന പോലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.[www.malabarflash.com]

ഏപ്രിൽ 12ന്​ പോലീസ്​ സ്​റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംഘം വലയിലാകുന്നത്​ 15 ദിവസം മാത്രം പ്രായമായ മക​നെ തട്ടിയെടുത്തുവെന്ന്​ മാതാവ്​ ഫാത്തിമ പോലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടിലെ ഒരു മുറി വാടകക്ക്​ എടുക്കാനെന്ന വ്യാജേന ദമ്പതികൾ വീട്ടിൽ വന്നിരുന്നതായി ഫാത്തിമ പറയുന്നു. പിന്നീട്​ രണ്ടുപേരും മധുരപാനീയം നൽകുയായിരുന്നുവെന്നും കുടിച്ചതോടെ ബോധരഹിതയായെന്നും അവർ പറഞ്ഞു. ബോധം വന്നപ്പോൾ കുഞ്ഞിനെ കൈക്കലാക്കി അവർ കടന്നുകളഞ്ഞിരുന്നു.

ഫാത്തിമയുടെ പരാതിയിൽ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. അന്വേഷണത്തിൽ, ഒരു സ്​ത്രീ നേതൃത്വം നൽകുന്ന ഒരു സംഘത്തെക്കുറിച്ച്​ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്​ കുട്ടികളെ മാതാപിതാക്കളിൽനിന്ന്​ തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്​വൻ​തുകക്ക്​ കൈമാറുകയാണ്​ ഇവരുടെ രീതിയെന്ന്​ മനസിലായി.

ശനിയാഴ്​ച ഫാത്തിമയുടെ കുഞ്ഞിനെ മധുബൻ കോളനിയിലെ അലോക്​ അഗ്​നിഹോത്രിയെന്നയാളുടെ വീട്ടിൽനിന്ന്​ രക്ഷപ്പെടുത്തി. അഗ്​നിഹോത്രിയെ ചോദ്യം ചെയ്​തതോടെ തിലക്​ നഗറിലെ അസ്​മീത്​ കൗർ, ഗുർമീത്​ കൗർ എന്നിവരിൽനിന്ന്​ കുഞ്ഞിനെ അഞ്ചരലക്ഷം രൂപക്ക്​ വാങ്ങിയതാണെന്നും ഡൽഹി​യിലെ സഹോദരിക്ക്​ വേണ്ടിയാണ്​ കുഞ്ഞിനെ വാങ്ങിയതെന്നും ​മൊഴി നൽകുകയായിരുന്നു.

തുടർന്ന്​ നടത്തിയ റെയ്​ഡിൽ 11 അംഗ സംഘത്തെ പോലീസ്​ അറസ്​റ്റ്​ ​െചയ്തു. ഇവരിൽനിന്ന്​ അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പോലീസ്​ കൂട്ടിച്ചേർത്തു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്​ടിച്ച്​ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ്​ പോലീസിന്​ ലഭിച്ച വിവരം.

Post a Comment

0 Comments