കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. അടുക്കത്ത്ബയല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബാബുരാജ്(42)ആണ് മരിച്ചത്.[www.malabarflash.com]
സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കരയില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചായിരുന്നു അപകടം.
ബാബുരാജ്, ബാബു, സുജു, കൃഷ്ണന്‍ എന്നീ തൊഴിലാളികള്‍ മത്സ്യലക്ഷ്മി എന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് പോയത്. അതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലേറ്റ് ബാബുരാജ് ബോധരഹിതനായി വീണു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പരേതനായ സാമിക്കുട്ടിയുടേയും ശാന്തയുടേയും മകനാണ്.ഭാര്യ: ആശ. മക്കള്‍: ഷാനിയ, അശ്വന്‍. സഹോദരങ്ങള്‍: ശിശുപാലന്‍, രവി, അശോകന്‍, ഓമന, മീന, ഭാഗ്യ.
0 Comments