NEWS UPDATE

6/recent/ticker-posts

ട്യൂഷന് പോകാനിറങ്ങി കാണാതായ കൗമാരക്കാരന്‍റെ മൃതദേഹം കായലില്‍

ഹരിപ്പാട്: കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കായംകുളം കായലിൽ കണ്ടെത്തി. മുതുകുളം തെക്ക് പുത്തൻകണ്ടത്തിൽ മോഹൻദാസിന്റെ മകൻ അതുൽ(17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്.[www.malabarflash.com]


മീൻ പിടുത്തക്കാരുടെ നീറ്റുവലയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. തുടർന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പൊലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനുപോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അതുലിനെ കാണാതാകുകയായിരുന്നു.

Post a Comment

0 Comments