NEWS UPDATE

6/recent/ticker-posts

'ചുവപ്പ്​ വല്ലാതെ നരച്ചിരിക്കുന്നു'; മല്ലിയോട്ട് കാവിലെ 'മുസ്​ലിം നിരോധനം' ഒട്ടും പുരോഗമനപരമല്ല -ഫേസ്​ബുക്ക്​ പോസ്റ്റ്​ വൈറൽ

'ഉത്സവകാലങ്ങളിൽ മുസ്​ലിംകൾക്ക്​ അമ്പലപ്പറമ്പിൽ പ്രവേശനമില്ലെന്ന' ബോർഡ്​ സംബന്ധിച്ച്​ ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പ്​ വൈറലായി. ​കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലാണ്​ വിവാദ വിവാദ ബോര്‍ഡ് സ്​ഥാപിച്ചിരുന്നത്​.[www.malabarflash.com]

ഫേസ്​ബുക്ക്​ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിനുപേർ ബോർഡിനെതിരേ വിമർശനവുമായി രംഗത്തുവന്നിരുന്നു. കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കിയാണ്​ ബോർഡ്​ സ്ഥാപിച്ചിരുന്നത്​.

സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്​ ഉത്സവ പറമ്പില്‍ നിന്ന്​ വിവാദ ബോര്‍ഡ് എടുത്ത് മാറ്റിയിരുന്നു. 

ഇതുസംബന്ധിച്ച്​ എഴുത്തുകാരനും ആക്​ടിവിസ്റ്റുമായ മുഹമ്മദ്​ ഷമീം പങ്കുവച്ച ഫേസ്​ബുക്ക്​ കുറിപ്പ്​ വൈറലായി. മല്ലിയോട്ട് പാലോട്ട് കാവിന്‍റെ ചരിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പാണ്​ നൂറുകണക്കിനുപേർ പങ്കുവച്ചത്​. മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന് 'ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിൽ മുസ്ലിംകൾക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് ബോഡിലേക്കുള്ള ചരിത്രത്തിന്‍റെ വഴികൾ ഒട്ടും പ്രകാശമാനമോ പുരോഗമനപരമോ അല്ലെന്ന്​ കുറിപ്പുകാരൻ പറയുന്നു.


"മല്ലിയോട്ട് പാലോട്ട് കാവിൽ ഉൽസവകാലത്ത് കച്ചവടം ചെയ്യാനും മുസ്ലിംകൾക്ക് അവകാശമുണ്ടായിരുന്നു. മേടം അഞ്ചാം തീയതി...

Posted by Muhammed Shameem on Thursday, 15 April 2021

Post a Comment

0 Comments