NEWS UPDATE

6/recent/ticker-posts

തളങ്കര മാലിക്ദീനാര്‍ പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസര്‍കോട്: കുളത്തിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി 
മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.[www.malabarflash.com]

സൈനുൽ ആബിദിൻ കൂട്ടുകാരനോടൊപ്പം പള്ളിക്കുളത്തിൽ ഉച്ചയോടെ കുളിക്കാനെത്തിയതായിരുന്നു.

മുങ്ങി താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരന്‍: ഇബ്രാഹിം ബാദുഷ.

Post a Comment

0 Comments