കാഞ്ഞങ്ങാട്: എലി വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ വിവിധ ആസ് പത്രികളിൽ ചികിത്സയിലായിരുന്ന മാവുങ്കാൽ സ്വദേശിനി മരിച്ചു. കല്യാൺ റോഡിലെ രാജൻ്റെ മകൾ അമ്പിളി (അശ്വിനി 20) യാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ മാസം 23ന് ഇരിയയിലെ ബന്ധു വീട്ടിൽ വെച്ചാണ് വിഷം കഴിച്ചത്. ജില്ലാ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ എറണാകുളം അമൃത ആസ്പത്രിയിൽ കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് തിരിച്ചു കൊണ്ടുവരികയായിരുന്നു ജില്ലാ ആസ്പത്രിയിൽ കഴിയുകയായിരുന്ന അമ്പിളി തിങ്കളാഴ്ചയാണ് മരിച്ചത്.
നേരത്തെ കാസർകോട്ടെ നഴ്സിങ് സ്കൂളിൽ പഠിച്ചിരുന്നു. അമ്മ: ബിന്ദു. സഹോദരിമാർ: ആതിര അശ്വിനി.
അതിനിടെ പ്രണയ നൈരാശ്യത്തെ ത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിക്കാമെന്നേറ്റ യുവാവ് ഇതിൽനിന്ന് പിൻമാറുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Post a Comment