NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശിയില്‍ സിപിഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.[www.malabarflash.com]


ബൈക്കിലെത്തിയ രണ്ട് പേരാണ് രാജേഷിനെ ആക്രമിച്ചത് എന്നാണ് വിവരം. തലയ്ക്ക് വെട്ടേറ്റ രാജേഷിനെ ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആർഎസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Post a Comment

0 Comments