NEWS UPDATE

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.[www.malabarflash.com]

കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ വായിക്കാനായി മുറിയില്‍ ഒറ്റക്കാണ് കിടന്നത്. 

പുലര്‍ച്ചെ മുറിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. 

മാതാവ്: റുഖിയ്യ. സഹോദരങ്ങള്‍: അഫ്‌സല്‍, ഷിബില്‍, നിബില്‍, മാജിദ ഫര്‍സാന.

Post a Comment

0 Comments