Top News

സൗദിയില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു; നാല് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അബൂഅരീശിലായിരുന്നു സംഭവം. മൂന്നിനും എട്ടിനുമിടയില്‍ പ്രായമുള്ള രണ്ട് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.[www.malabarflash.com]


കിങ് ഫൈസല്‍ റോഡിന് സമീപത്തുള്ള വീട്ടിലായിരുന്നും അപകടം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ക്കും മാതാവിനുമാണ് പരിക്കേറ്റത്. 

മരണപ്പെട്ട മൂന്ന് കുട്ടികളെയും മുറിയില്‍ ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. മാനസിക പ്രശ്‍നങ്ങളുള്ള കുട്ടികള്‍ വീടിന് പുറത്തുപോകുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു. 

തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post