NEWS UPDATE

6/recent/ticker-posts

തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

ബണ്ട്വാള്‍: മംഗളൂരുവില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഗോല്‍ത്തമജാലു പ്രദേശത്ത് ബുധനാഴ്ച നടന്ന റാലിക്കിടെ വാഹനം മറിഞ്ഞാണ് അപകടം. നെട്‌ല സ്വദേശിയായ നരേഷ് (30) ആണ് മരിച്ചത്.[www.malabarflash.com]


വിജയിച്ച സ്ഥാനാര്‍ത്ഥി ദീപകിനും ജഗന്നാഥ്, ഗുരുവപ്പ, സുചിത്ര, നളിനി, യോഗേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബണ്ട്വാള്‍ ട്രാഫിക് പോലീസ് കേസെടുത്തു.

Post a Comment

0 Comments