ദുബൈ: കുത്തേറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31) മരിച്ചു. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി അറസ്റ്റിലായതായി വിവരം.[www.malabarflash.com]
സൂപ്പർമാർക്കറ്റ് ശ്രംഖലയായ ബാക്കർ മൊഹിബിയുടെ സത്വ ശാഖയിൽ ഹൌസ് ഹോൾഡ് ഇൻചാർജാണ് അജിത്. നാലുവർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.
താമസ സ്ഥലമായ ബർദുബായിലാണ് സംഭവം. അനധികൃത മദ്യവ്യാപാരം നടത്തുന്നയാളുമായി മറ്റൊരു സംഘം നടത്തിയ വാക്കു തർക്കത്തിനിടെ അജിത്തിന് കുത്തേൽക്കുകയായിരുന്നു. വെളിച്ചമില്ലാതിരുന്ന ഫ്ലാറ്റിലേക്ക് മെഴുകുതിരി വാങ്ങിപ്പോയ അജിത്തിനെ കുത്തുകയായിരുന്നത്രേ. രക്തം വാർന്നു കിടന്ന അജിത്തിനെ ഏറെക്കഴിഞ്ഞാണ് മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചത്.

ഭാര്യ: ദൃശ്യ. മകൾ. ഒരു വയസ്സുള്ള ധ്യാൻവി റാം (കനി).
Post a Comment