തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരം പെട്രോള്‍ പമ്പിനു മുന്‍വശമുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. തളിപ്പറമ്പ് കാക്കാഞ്ചാല്‍ സ്വദേശിയായ കെ എന്‍ ഇസ്മായില്‍ (43) ആണ് മരിച്ചത്.[www.malabarflash.com]
ഇസ്മായില്‍ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് അപകടം.
നേരത്തേ തളിപ്പറമ്പ് ബസ് സ്റ്റാന്റിനു സമീപം ഫാന്‍സി കര്‍ട്ടന്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുസ്സലാം-കുഞ്ഞി നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫൂറ. മക്കള്‍. മുഹമ്മദ് സമീല്‍, മുഹമ്മദ് സാക്കി, സഹറ, സന്‍ഹ. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Post a Comment