NEWS UPDATE

6/recent/ticker-posts

ആധുനിക രീതിയില്‍ നവീകരിച്ച ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയില്‍ ആധുനിക രീതിയില്‍ നവീകരിച്ച ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ ഐ പി എസ്. തുറന്നു കൊടുത്തു..[www.malabarflash.com]

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ് എം പി അധ്യക്ഷത വഹിച്ചു. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് ഐഡിയല്‍ കണ്‍സ്ട്രക്ഷന്‍ ഉടമ പി എന്‍ നിഷാന്ത് രാജിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. 

കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പി വി രാജിവന്‍, പോലീസ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അശോകന്‍ ഇ, സെബാസ്റ്റിയന്‍ പി ജെ എന്നിവര്‍ സംസാരിച്ചു. 

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഐപി എ അനില്‍കുമാര്‍ സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ നന്ദിയും പറഞ്ഞു. 

ജില്ലയില്‍ നവീകരിച്ച ആദ്യ പോലീസ് സ്റ്റേഷനാണ് ബേക്കല്‍. ജനമൈത്രി പോലീസ് സ്റ്റേഷനില്‍ മരബെഞ്ചുകള്‍ക്ക് പകരം കുഷ്യനിട്ട ഇരിപ്പിടമുള്ള സന്ദര്‍ശക മുറിയാക്കി. കോര്‍പറേറ്റ് ഓഫീസുകളെ വെല്ലുന്ന ഇന്റിരിയല്‍ വര്‍ക്ക് ചെയ്തതാണ് മറ്റ് മുറികള്‍. 

ഫയല്‍, ആയുധ, കംപ്യൂട്ടര്‍, എന്നിവയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ക്രൈം എസ്‌ഐ, പാറാവുകാര്‍ എന്നിവരുടെ മുറികളും അധുനികരീതിയില്‍ നവീകരിച്ചു. മനോഹരമായ ലോക്കപ്പ്. സ്റ്റേഷന്‍ ചുറ്റും ഇന്റലോക്ക് ചെയ്തു പൂന്തോട്ടവും ഒരുക്കി. മുറ്റത്തുള്ള ഗാന്ധി പ്രതിമയുടെ മുഖവും മിനുക്കിയിട്ടുണ്ട്.

Post a Comment

0 Comments