Top News

മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയത്തിന് ശിലാസ്ഥാപനം നടത്തി

ഉദുമ : മാങ്ങാട് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയത്തിന് 10 ലക്ഷം രൂപാ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ശിലാസ്ഥാപനം നടത്തി.[www.malabarflash.com]

സാംസ്‌കാരിക നിലയം പ്രസിഡന്റ് സുനില്‍കുമാര്‍ മൂലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി മെമ്പര്‍ ബി കുഞ്ഞിക്കേളു നായര്‍ കടവങ്ങാനം, കെട്ടിടത്തിനായി സ്ഥലം നല്‍കിയ സുരേഷ് ബാബു വടക്ക് വീട് എന്നിവരെ എം പി ഉപഹാരം നല്‍കി ആദരിച്ചു. 

ഗിരീഷന്‍ കെ സി ചന്തന്‍കുന്നിനേയും ബി കുഞ്ഞിക്കേളു നായര്‍ കടവങ്ങാനം അനുമോദിച്ചു. കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി ബാലകൃഷ്ണന്‍ തെക്കേവീട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദുര്‍, ബ്ലോക്ക് പഞ്ചായത്തംഗം അന്‍വര്‍ മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്തംഗം കമലാക്ഷി ബാലകൃഷ്ണന്‍, സാംസ്‌കാരിക നിലയം രക്ഷാധികാരി മുത്തു മാസ്റ്റര്‍, പ്രവാസി കമ്മിറ്റി പ്രസിഡന്റ് ഹരീഷ് കുന്നുമ്മല്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം എസ് രാമചന്ദ്രന്‍ മേല്‍ബാര, കണ്‍വീനര്‍ ഹരിഹരന്‍ കടവങ്ങാനം, മജീദ് മാങ്ങാട്, കുഞ്ഞിരാമന്‍ കിഴക്കേക്കര, ഗോപാലന്‍ മേല്‍ബാര എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക നിലയം സെക്രട്ടറി സതീഷന്‍ ദീപാഗോള്‍ഡ് സ്വാഗതവും ട്രഷറര്‍ ഷിബു കടവങ്ങാനം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post