Top News

പൂച്ചക്കാട് ബൈത്തുറഹ്മയ്ക്ക് കുറ്റിയടിച്ചു

പള്ളിക്കര: പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും പൂച്ചക്കാട് മേഖല കെ.എം.സി.സി. യും സംയുക്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ബൈത്തുറഹ്മയ്ക്ക് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ ഇ. കെ. മഹമൂദ് മുസ്ലിയാർ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു.[www.malabarflash.com]


പരേതനായ പൂച്ചക്കാട് റസാഖ് ഹാജിയുടെ ഭാര്യയും മക്കളും സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ബൈത്തുറഹ്മ നിർമ്മിക്കുന്നത്. തുടർന്നു നടന്ന സമ്മേളനം ശാഖാമുസ്ളിം ലീഗ് പ്രസിഡണ്ട് എ.എം. അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ഇ.കെ. മഹമ്മൂദ് മുസിലിയാർ ഉൽഘാടനം ചെയ്തു.

റസാഖ് ഹാജി അനുസ്മരണ പ്രഭാഷണം ഉദുമ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ. ഇ.എ. ബക്കർ നിർവഹിച്ചു. 

പൂച്ചക്കാട് ഖത്തീബ് ശംസുദ്ധീൻ ഫൈസി, ബൈത്തുറഹ്മ കമ്മിറ്റി ചെയർമാൻ മാളികയിൽ കുഞ്ഞബ്ദുല്ല,പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ബഷീർ എൻജിനീയർ, പി.എ അബൂബക്കർ ഹാജി, സിദ്ദിഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കാൽ,സോളാർ കുഞ്ഞമ്മദ് ഹാജി,ടി.പി. കുഞ്ഞബ്ദുല്ല,കെ.എം. അബ്ദുറഹ്മാൻ,എം.സി ഗഫൂർ ഹാജി,മുഹമ്മദലി പൂച്ചക്കാട്, ഷമീം അഹമ്മദ്, ബഷീർ പൂച്ചക്കാട്, പോളുമജീദ്,അസീസ് പി. എ,റസാഖ് മുക്കൂട്, കുഞ്ഞഹമ്മദാജി, എം.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.

കോയ മുഹമ്മദ് സ്വാഗതവും കൺവീനർ അബ്ദുറസാഖ് ഹുസൈൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post