NEWS UPDATE

6/recent/ticker-posts

സൂമിനും ഗൂഗ്​ൾ മീറ്റിനും വെല്ലുവിളി; പുതിയ ഫീച്ചറുമായി വാട്​സ്​ ആപ്

വോയ്​സ്​, വിഡിയോ കോളിങ്​ ഓപ്​ഷൻ വാട്​സ്​ ആപ്​ വെബിനും നൽകാനൊരുങ്ങി കമ്പനി. പുതിയ അപ്​ഡേറ്റിൽ ഫീച്ചർ ലഭ്യമാവുമെന്നാണ്​ റിപ്പോർട്ടുകൾ. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന്​ വാബീറ്റഇ​ൻഫോ റിപ്പോർട്ട്​ ചെയ്യുന്നു. ഏതാനം ആഴ്​ചകൾക്കുള്ളിൽ ഫീച്ചർ പുറത്തിറങ്ങിയേക്കും.[www.malabarflash.com]

പുതിയ ഫീച്ചറിന്റെ സ്​ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​. വാട്​സ്​ ആപ്​ വെബിലേക്ക്​ ഇൻകമിങ്​ കോൾ വരുന്നതിന്റെ ചിത്രമാണ്​ പ്രചരിക്കുന്നത്​. ഈ ചിത്രത്തിൽ കോൾ ചെയ്യാനുള്ള ഓപ്​ഷനും കാണാം. വാട്​സ്​ ആപ്​ വെബിലേക്ക്​ ഗ്രൂപ്പ്​ കോളിങ്​ ഫീച്ചറും വൈകാതെ എത്തുമെന്ന്​ വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്​.

ലോകത്താകമാനമുള്ള വാട്​സ്​ ആപ്​ ഉപയോക്​താക്കൾ കാത്തിരുന്ന ഫീച്ചറുകളിലൊന്നാണ്​ വെബ്​ വകഭേദത്തിലെ വോയ്​സ്​, വിഡിയോ കോൾ സൗകര്യം. ഇതുവരെ വാട്​സ്​ ആപിന്റെ ഉടമസ്ഥരമായ ഫേസ്​ബുക്ക്​ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

Post a Comment

0 Comments