NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

മാഗ്നൈറ്റ് കരുത്തുമായി നിസാന്‍

പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ മാഗ്നൈറ്റ് കോംപാക്ട് എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഒക്ടോബര്‍ 21-ന് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. നിരത്തുകളിലേക്ക് ഈ വര്‍ഷം അവസാനത്തോടെ മാഗ്നൈറ്റ് എത്തിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]


മാഗ്നൈറ്റ് കോംപാക്ട് എസ്.യു.വിയുടെ അവതരണം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം നിസാന്‍ പുറത്തിറക്കിയ വീഡിയോയിലാണ് വെളിപ്പെടുത്തിയത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പല പ്രതലത്തിലൂടെയും പരീക്ഷണയോട്ടം നടത്തുന്ന മാഗ്നൈറ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിന്റെ വീഡിയോയാണ് നിസാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്.

നിസാന്‍ കിക്സുമായി സാമ്യമുള്ള ഡിസൈനിലാണ് മാഗ്നൈറ്റുമെത്തുന്നത്. എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, ക്രോമിയം സ്റ്റഡുകള്‍ പതിച്ച ഗ്രില്ല്, എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകത്വം. ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള അലോയി വീല്‍ എന്നിവയാണ് പുറം ഭാഗത്തെ ആഢംബരമാക്കിയിരിക്കുന്നത്.

Post a Comment

0 Comments