Top News

ഗൂഗിള്‍ മീറ്റില്‍ ഇനി ബ്രേക്കൗട്ട് റൂം ഫീച്ചര്‍

ഗൂഗിളിന്‌റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്.[www.malabarflash.com]

ഇതിലൂടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ അധ്യാപകര്‍ക്ക് എളുപ്പം സാധിക്കും. സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ ഇത് അധ്യാപകരെ സഹായിക്കും. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും.

ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തിരിക്കാനുള്ള സൗകര്യം ലഭിക്കുക. അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണമുണ്ടാവും. എന്നാല്‍ ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

Post a Comment

Previous Post Next Post