NEWS UPDATE

6/recent/ticker-posts

കർണാടകയിൽ ആരോഗ്യമന്ത്രിക്ക്​ സ്​ഥാനചലനം; കേരളത്തെ മാതൃകയാക്കുമെന്ന്​ മന്ത്രി സുധാകർ

ബെംഗളൂരു: കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന്​ കർണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകർ.[www.malabarflash.com]

കർണാടകയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ ബി. ശ്രീരാമുലുവിനെ മാറ്റി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി കെ. സുധാകറിന്​ പകരം ചുമതല നൽകിയത്​.

അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ്​ മരണനിരക്ക്​ കുറക്കാൻ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംസ്​ഥാനത്തെ സ്​ഥിതി മെച്ചെപ്പെടുത്താൻ ഒത്തൊരുമിബചച്​ പ്രവർത്തിക്കുമെന്ന്​ സുധാകർ അറിയിച്ചു. കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടി ബി.ജെ.പിയിലെത്തിയ സുധാകർ ചികബല്ലാപുരയിൽ നിന്നാണ്​ വിജയിച്ചത്​. 

തിങ്കളാഴ്​ച നടന്ന മന്ത്രിസഭ പുനസംഘടനയിൽ കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ്​ എം. കർജോൽ കൈകാര്യം ചെയ്​തിരുന്ന സാമൂഹ്യക്ഷേമ വകുപ്പാണ്​ ശ്രീരാമുലുവിന്​ നൽകിയത്​.

എന്നാൽ സർക്കാർ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതിൻെറ തെളിവാണ്​ ആരോഗ്യമന്ത്രാലയത്തിലെ ഇളക്കി പ്രതിഷ്​ഠയെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. ​കോവിഡ്​ വ്യാപനം തുടങ്ങിയ അന്ന്​ മുതൽ കോൺഗ്രസ്​ ഉന്നയിച്ചു വരുന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ്​ ഈ നടപടിയെന്ന്​ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവ കുമാർ പറഞ്ഞു.

Post a Comment

0 Comments