കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകേണ്ടെന്ന് കസ്റ്റംസ്. ഇക്കഴിഞ്ഞ ഒമ്പതിനും പത്തിനും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.[www.malabarflash.com]
പതിനൊന്നുമണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുശേഷം ശിവശങ്കറിനെ വിളിപ്പിക്കാന്‍ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഹാജരാകേണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം അറിയിച്ചത്. ആവശ്യപ്പെടുന്നതനുസരിച്ച് മറ്റൊരുദിവസം ഹാജരായാല്‍ മതിയെന്നാണ് അറിയിച്ചത്. ശിവശങ്കര്‍ നല്‍കിയമൊഴികള്‍ക്ക് ആധാരമായ തെളിവുകള്‍ സഹിതം ഹാജരാകണമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
എന്നാല്‍ മറ്റാരെങ്കിലും വഴി എം.ശിവശങ്കറിന്റെ പാസ്‌പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment