Top News

ആസിഡാക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു, മറ്റൊരു യുവതിക്ക് ഗുരുതരം; പ്രതി അറസ്റ്റില്‍

മംഗളൂരു: ആസിഡാക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെല്യാടി കൊണാലു പന്തിബെട്ടുവിലെ ജാന്‍സി(36)യാണ് മരിച്ചത്. ജാന്‍സിയുടെ ബന്ധുവായ ഷൈനി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് ഷൈനിയുടെ ഭര്‍ത്താവ് ബിജുവിനെതിരെ ആസിഡാക്രമണം നടത്തി വധിക്കാന്‍ ശ്രമിച്ചുവെന്നതിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു. ജാന്‍സി മരിച്ചതോടെ ബിജുവിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവുമായി പിണങ്ങിയ ഷൈനി മകളെയും കൂട്ടി പന്തിബെട്ടുവിലെ കുടുംബവീട്ടിലാണ് താമസം. ഷൈനിയും ജാന്‍സിയും നല്യാടിയിലെ ആശ്രമത്തില്‍ ജീവനക്കാരാണ്. 

സെപ്തംബര്‍ 23ന് രാവിലെ ഇവര്‍ ആശ്രമത്തിലേക്ക് പോകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന ബിജു ആസിഡ് ഒഴിക്കുകയായിരുന്നു. ഷൈനിയുടെ മുഖത്തും കണ്ണിനും ജാന്‍സിയുടെ മുഖത്തും ദേഹത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

Post a Comment

Previous Post Next Post