NEWS UPDATE

6/recent/ticker-posts

ചികിത്സക്കിടയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉദുമ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അരമങ്ങാനം അമരാവതി നെയ്യങ്ങാനത്തെ പരേതനായ കണ്ണന്റെ മകന്‍ വിശ്വനാഥനാ (50)ണ് മരിച്ചത്.[www.malabarflash.com] 

ഒരാഴ്ച മുമ്പാണ് വയര്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നേരം നടത്തിയ കോവിഡ് പരിശോധന ഫലം നെഗററീവ് ആയിരുന്നു. വെള്ളിയാഴ്ച പകലാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരികരിച്ചത്..

ഭാര്യ: സുമതി. മക്കള്‍: അഭിലാഷ്, ആദര്‍ശ്.
അമ്മ: ചോയിച്ചി.
സഹോദരങ്ങള്‍: നാരായണന്‍, മാധവി, സുനിത (ആറാട്ടുകടവ്).

Post a Comment

0 Comments