NEWS UPDATE

6/recent/ticker-posts

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ സ്ത്രീ അറസ്റ്റില്‍

പട്ടാമ്പി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീയെ പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയാണ് അറസ്റ്റിലായത്.[www.malabarflash.com] 

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് ഒമ്പതും 15-ഉം വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് അയല്‍വാസിയായ 26-കാരനൊപ്പം ഇവര്‍ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത്. 

ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ, പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിദ്ധീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംസ്ഥാന അതിര്‍ത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്, സീനിയര്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസീദ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments