NEWS UPDATE

6/recent/ticker-posts

5ജി സാ​ങ്കേതിക വിദ്യയുമായി ഐഫോൺ; നാല്​ മോഡലുകൾ ആപ്പിൾ പുറത്തിറക്കി

ടെക്​ ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ ആപ്പിൾ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കി. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്​സ്​ എന്നീ മോഡലുകളാണ്​ അവതരിപ്പിച്ചത്​. ലോകത്തിലെ അതിവേഗ 5ജി സാ​ങ്കേതിക വിദ്യയാണ്​ ഫോണുകളുടെ പ്രധാന സവിശേഷത.[www.malabarflash.com]

5 ജി.പി.പി.എസ്​ ഡൗൺലോഡിങ്​ വേഗവും 200 എം.ബി.പി.എസ്​ അപ്​ലോഡിങ്​ വേഗവും ഐഫോൺ 5ജിക്കുണ്ടാവുമെന്നാണ്​ അവകാശവാദം. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇക്കുറി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്​ഫോണുകളും നൽകില്ല. പകരം ടൈപ്പ്​ സി കേബിൾ മാത്രമാണ്​ ഉണ്ടാവുക.

ഐഫോൺ 12, മിനി
6.1 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിലാണ്​ ഐഫോൺ 12​െൻറ വരവ്​. ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയിൽ ഡോൾബി വിഷൻ, എച്ച്​.ഡി.ആർ 10, എച്ച്​.എൽ.ജി എന്നിവയെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്​. എ14 ​ബയോനിക്ക്​ ചിപ്​സെറ്റാണ്​ കരുത്ത്​ പകരുന്നത്​. 5nm പ്രൊസസ്​ ഉപയോഗിച്ച്​ നിർമിക്കുന്ന ആദ്യ ചിപ്​സെറ്റാണിതെന്നാണ്​ ആപ്പിളിന്റെ അവകാശവാദം. ആൻഡ്രോയിഡ്​ സ്​മാർട്ട്​ഫോണിനെക്കാളും 50 ശതമാനം വേഗത കൂടുതലാണ്​ പുതിയ ചിപ്പിന്​.

12 മെഗാപിക്​സലിന്റെ പ്രധാന കാമറയും 12 മെഗാപിക്​സലി​െൻറ അൾ​ട്രാ വൈഡ്​ കാമറയുമാണ്​ ഐഫോൺ 12ന്​. കാമറയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്​. ഫ്രണ്ട്​ കാമറക്കൊപ്പവും നൈറ്റ്​മോഡ്​ വന്നത്​ സവിശേഷതയാണ്​. മാഗ്​സേവ്​ സാ​ങ്കേതിക വിദ്യയാണ്​ മറ്റൊരു പ്രത്യേകത. ഫോണിനുള്ളിലെ ബിൽറ്റ്​ ഇൻ മാഗ്​നറ്റ്​ ഉപയോഗിച്ച്​ കേസുകൾ, ചാർജറുകൾ മറ്റ്​ ആക്​സറീസ്​ എന്നിവ എളുപ്പത്തിൽ ഫോണിനോട്​ ബന്ധിപ്പിക്കാം. ഏറ്റവും വലിപ്പം കുറഞ്ഞ 5ജി ഫോണെന്ന സവിശേഷതയോടെയാണ്​ മിനിയെത്തുന്നത്​. 5.4 ഇഞ്ച്​ മാത്രമാണ്​ ഡിസ്​പ്ലേ വലിപ്പം. ഐഫോൺ 12വുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ്​ പ്രധാന മാറ്റങ്ങളില്ല.

ഐഫോൺ 12 പ്രോ, 12 പ്രോ മാക്​സ്​
6.1 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിൽ ഐഫോൺ 12 എത്തു​േമ്പാൾ 6.7 ഇഞ്ചാണ്​ പ്രോ മാക്​സി​െൻറ ഡിസ്​പ്ലേ വലിപ്പം. സ്​റ്റൈൻലെസ്​ സ്​റ്റീലിലാണ്​ ഐ​ഫോൺ 12 പ്രോയുടേയും മാക്​സി​േൻറയും വരവ്​.

65mm ഫോക്കൽ ലെങ്​തോട്​ കൂടിയ 12 മെഗാപിക്​സലി​െൻറ ടെലിഫോ​ട്ടോ, വൈഡ്​, അൾട്രാ വൈഡ്​ കാമറകളാണ്​ ഫോണിലുള്ളത്​. 12 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. എ14 ബയോനിക്​ തന്നെയാണ്​ ഇരു മോഡലുകൾക്ക്​ കരുത്ത്​ പകരുന്നത്​. കാമറയിലെ നൂതനമായ ഫീച്ചറുകളാണ്​ 12, 12 മിനി എന്നിവയുമായി ​താരതമ്യം ചെയ്യു​േമ്പാൾ ഫോണുകളുടെ പ്രധാന മാറ്റം.

വില
ഐഫോൺ 12 -79,900, ​​ഐഫോൺ 12 മിനി -69,900, ഐഫോൺ 12 പ്രോ -119,900, ഐഫോൺ 12 പ്രോ മാക്​സ് -129,900.

Post a Comment

0 Comments