NEWS UPDATE

6/recent/ticker-posts

സ്വര്‍ണ്ണക്കടത്ത്: പ്രതികള്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എന്‍ ഐ എ

കൊച്ചി: ദുബൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എന്‍ ഐ സംഘം കോടതിയെ അറിയിച്ചു.[www.malabarflash.com]

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി-ഡാക്കില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇതില്‍ 22 ഉപകരങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ മാത്രമെ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.കോവിഡ് മൂലം സിഡാക്കിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ നടക്കാത്തതാണ് വിവരങ്ങള്‍ കിട്ടാന്‍ വൈകുന്നതെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ കെ ടി റമീസ് അടക്കമുള്ള പ്രതികളുടെ ടാന്‍സാനയിന്‍ ബന്ധം അന്വേഷിക്കണം.പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നോയെന്ന് അന്വേഷിക്കണം.ദാവൂദ് ഇബ്രാഹിമിന്റെ പ്രവര്‍ത്തനം ആഫ്രിക്കയിലുണ്ടെന്ന് റിപോര്‍ടുളളതാണ്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ദക്ഷിണേന്ത്യന്‍ സ്വദേശിയായായ ഫിറോസ് ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപോര്‍ടുണ്ട്.ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് ടാന്‍സാനിയയില്‍ ഡയമണ്ട് ബിസിനസ് ഉള്ളതായി റിപോര്‍ടുണ്ടെന്നും എന്‍ ഐ എ കോടിതില്‍ അറിയിച്ചു.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദലി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു.ഇയാളുടെ ഫോണില്‍ നിന്നും ചില ഡാറ്റകള്‍ പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നതില്‍ സംശയമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ യുഎപിഎ നിലനില്‍ക്കുമോയെന്നതാണ് നോക്കുന്നതെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments