Top News

പികെ കുഞ്ഞാലിക്കുട്ടി എംപി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

മലപ്പുറം: കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.[www.malabarflash.com]


കലക്ടറുമായി സമ്പര്‍ക്കമുള്ള മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. മന്ത്രിമാരായ കെകെ ശൈലജ, കെടി ജലീല്‍, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും പികെ കുഞ്ഞാലിക്കുട്ടിയും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ടാണ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

Post a Comment

Previous Post Next Post