NEWS UPDATE

6/recent/ticker-posts

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്ക​ലും വാ​ഹ​ന​ങ്ങ​ളി​ലെ അ​ധി​ക യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.[www.malabarflash.com]

കോ​ണ്‍​ടാ​ക്ട് ട്രേ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ൾ ബ്രി​ഗേ​ഡി​ന്‍റെ സേ​വ​നം ശ​ക്തി​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന ആ​ശു​പ​ത്രി​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ക​ല്യാ​ണ​വീ​ടു​ക​ൾ, മ​ര​ണ​വീ​ടു​ക​ൾ, മാ​ർ​ക്ക​റ്റ്, തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. മാ​സ്ക് ധ​രി​ക്കാ​ത്ത 7300 സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Post a Comment

0 Comments