NEWS UPDATE

6/recent/ticker-posts

ഭക്ഷണം കഴിക്കുന്നതിനിടെ 9 വയസ്സുകാരൻ കുഴഞ്ഞുവീണ‌ു മരിച്ചു

കോട്ടയം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് കടുത്തുരുത്തിയിൽ ഒൻപതു വയസ്സുകാരൻ മരിച്ചു. മാഞ്ഞൂര്‍ പി.ജി.വിനോദിന്റെയും വി.ഡി.സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്.[www.malabarflash.com]

അസുഖത്തെ തുടർന്ന് മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു മരുന്നു വാങ്ങിയിരുന്നു. ഇവിടത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ശ്രീഹരിയുടെ അമ്മ സന്ധ്യ.

വൈകിട്ട് ഭക്ഷണം കഴിച്ചപ്പോൾ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments