Top News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് മരിച്ചു

തിരുവനന്തപുരം: 'സുപ്രഭാതം' പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത്(32) അന്തരിച്ചു. ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകനാണ്.[www.malabarflash.com]

വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. 

തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച  വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 

നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോഗ്രാഫറാണ്. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 

ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന്‍ : അങ്കിത്. സഹോദരി: ശ്രീകുമാരി. 

ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post