മംഗളൂരു: കര്‍ണ്ണാടക മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനും മംഗലാപുരം പി എ എഞ്ചിനീയര്‍ കോളേജ് പ്രൊഫസറുമായ ഡോ. അബ്ദുറഹ്മാന്‍ (61) നിര്യാതനായി.[www.malabarflash.com]
കര്‍ണ്ണാടകയില്‍ സുന്നീ സംഘടന ശക്തിപ്പെടുത്തുന്നതിന് മുന്‍നിര പോരാളിയായിരുന്ന അബ്ദുറഹ്മാന്‍ എസ് വൈ എസിന്റെയും എസ് എസ് എഫിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: റസിയ, മക്കള്‍: സാജിദ, ശാഹിദ, ശാമിദ, സാബിത, റമീസ, ഷാക്കിറ, മുബശ്ശിര്‍, മുസമ്മില്‍. ജാമാതാക്കള്‍: ഹമീദ്, അനീസ്, നിയാസ്. സഹോദരങ്ങള്‍: മൂസല്‍ മദനി(കേരളാ മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ്), ഉസ്മാന്‍, ആയിമുമ്മ, ബീഫാതിമ.
നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മുന്‍ മന്ത്രി യു ടി ഖാദര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
0 Comments