Top News

കാസറകോട് വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന കീഴൂരിലെ രണ്ടു പേര്‍ മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജായ ബദിയഡുക്ക ഉക്കിനടുക്ക കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. ഇതോടെ തിങ്കളാഴ്ച ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചരുടെ എണ്ണം രണ്ടായി[www.malabarflash.com] 

കിഴൂര്‍ പടിഞ്ഞാറിലെ പരേതനായ പള്ളിക്കരത്ത് മുഹമ്മദിന്റെ മകന്‍ സുബൈറാ (40) ണ് തിങ്കളാഴ്ച്ച രാത്രി ഏഴോടെ മരണപ്പെട്ടത്.

ഒരാഴ്ച്ച മുമ്പാണ് സുബൈറിനെ കോവിഡ് ബാധിച്ച് ഉക്കിനടുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി നിലവില്‍ വന്നിട്ട് ആദ്യത്തെ കോവിഡ് മരണമാണ് ഇത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴൂര്‍ കടപ്പുറത്തെ ലീല തിങ്കളാഴ്ചപരിയാരത്ത് വെച്ച് മരണപ്പെട്ടിരുന്നു. ഇതോടെ കീഴൂരില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കക്ക് വഴി വെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post