Top News

പൊതുമാപ്പ് നീട്ടി: യുഎഇയില്‍ രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം

ദുബൈ: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യു.എ.ഇ. മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് യുഎഇ വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു,[www.malabarflash.com] 

യു.എ.ഇ. മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ 3 മാസത്തേയ്ക്ക് കൂടി സമയം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 1 ന് കാലാവധി അവസാനിച്ച എല്ലാത്തരം വിസകള്‍ക്കും ഉത്തരവ് ബാധകമാണ്. മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കും, വിസ റദ്ദാക്കിയവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം കിട്ടില്ല. പൊതുമാപ്പിന്റെ ഭാഗമായി രാജ്യംവിടുന്നവര്‍ക്ക് പിന്നീട് യു.എ.ഇ.യിലേക്ക് തിരിച്ചു വരുന്നതിന് വിലക്കില്ല.

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ല. ദുബൈ വിമാനത്താവളം വഴിയാണെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗത്തെ സമീപിക്കണം. ഷാര്‍ജ, റാസ്സല്‍ഖൈമ, അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കില്‍ 6 മണിക്കൂര്‍ മുമ്പ് അതാത് വിമാനതാവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ റിപ്പോട്ട് ചെയ്യണം. 

സംശയങ്ങളും ചോദ്യങ്ങളും ദൂരീകരിക്കാന്‍ 800-453 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

Post a Comment

Previous Post Next Post