NEWS UPDATE

6/recent/ticker-posts

പതിനാറുകാരിക്ക് പീഡനം; വിവരം മറച്ചുവെച്ച മാതാവിനെതിരെ പോക്സോ കേസ്

നീലേശ്വരം: പതിനാറുകാരിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസില്‍ മാതാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡനവിവരം മറച്ചു വച്ചതിനാണ് കേസ്. നീലേശ്വരം തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തില്‍ അച്ഛനടക്കം നാല് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.[www.malabarflash.com]

നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവിനെതിരെ മുമ്പും പോക്സോ കേസുണ്ട്.

പീഡന വിവരം മാതാവിന് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്മാക്കെതിരെ  കേസെടുത്തത്. 

കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പോലീ സില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍.

Post a Comment

0 Comments