NEWS UPDATE

6/recent/ticker-posts

ഉപ്പള സ്വദേശിയായ വ്യാപാരി മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് മംഗളൂരുവില്‍ ഒരു മലയാളി കൂടി മരിച്ചു. വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഉപ്പള ബപ്പായതൊട്ടി സ്വദേശി മുഹമ്മദ് ഷഫീഖാണ് (51) മരിച്ചത്.[www.malabarflash.com

മംഗളൂരുവില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു.
മംഗളൂരുവില്‍ വ്യാപാരിയായ ഷഫീഖ് നാല് ദിവസം മുമ്പാണ് പനിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് മരണപ്പെട്ടത്.

ബപ്പായതൊട്ടയിലെ അബ്ദുല്‍ അസീസിന്റെയും അസ്മത്തുന്നീസയുടെയും മകനാണ്.

ഭാര്യ: വഹീത, മക്കള്‍: മുഹമ്മദ് സൂഫിയാന്‍, മുഹമ്മദ് സഫ് വാന്‍, സുഹൈലബാനു.
സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുഹമ്മദ് അസ്ലാം, അഫ്‌സല്‍, ജാവീദ്, നിസാം, ഫീര്‍ദൗസ് ബാനു.

Post a Comment

0 Comments