Top News

കോവിഡ് ചികിത്സയിലിരിക്കെ ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയിൽ

ചക്കരക്കൽ: കണ്ണൂരിൽ കോവിഡ് ചികിത്സയിലിരിക്കെ ചാടിപ്പോയ കൊവിഡ് ബാധിതനെ പിടികൂടി. മോഷണക്കേസ് പ്രതിയായ ആറളം കോളനിയിൽ പനച്ചിക്കൽ ഹൗസിൽ ദേവന്റെ മകൻ ദിലീപ്(18) ഇരിട്ടി ബസ്റ്റാൻഡിൽ വച്ചാണ് പോലീസ് പിടിയിലായത്.[www.malabarflash.com]

കോവിഡ് സ്ഥിരീകരിച്ച ഇയാൾ വെള്ളിയാഴ്ച രാവിലെ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ്‌ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ഇറങ്ങിയോടിയത്.

മോഷണ കേസിൽ ആറളം സ്റ്റേഷനിൽ നിന്നും റിമാൻഡ് ചെയ്ത തടവുകാരനായിരുന്നു ഇയാൾ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വെകുന്നേരമാണ് അഞ്ചരക്കണ്ടിയിലെ കേന്ദ്രത്തിൽ എത്തിച്ചത്. ഒരു കിലോമീറ്റർ ഇപ്പുറം വന്ന് മട്ടന്നൂർ ഭാഗത്തേക്കുള്ള ബസിൽ പോയതായി നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകളോളം നടന്ന തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

കനത്ത സുരക്ഷയിലുള്ള ഇവിടെ നിന്നും ഒരു പോസിറ്റീവ് രോഗി ചാടിപ്പോയത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. പോലീസും സെക്യൂരിറ്റിയും ഇവിടെ ഉണ്ടായിരിക്കെ ഇത്തരത്തിൽ സംഭവിച്ചത് പ്രാദേശവാസികളെ ഭീതിയിലാഴ്ത്തി.

Post a Comment

Previous Post Next Post