NEWS UPDATE

6/recent/ticker-posts

ഹജ്ജ് 2020: ആഭ്യന്തര ഹാജിമാരുടെ ആദ്യ സംഘം പുണ്യഭൂമിയില്‍

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ സം​ഘം വെ​ള്ളി​യാ​ഴ്​​ച ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഖ​സീം പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ആ​ദ്യ സം​ഘ​ത്തി​ലു​ള്ള​ത്.[www.malabarflash.com]

സം​ഘ​ത്തെ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ച്​ ബ​സു​ക​ളി​ൽ മ​ക്ക​യി​ലേ​ക്ക്​ അ​യ​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ച്ച​ത്. 

ദു​ൽ​ഹ​ജ്ജ്​ നാ​ല്​ മു​ത​ൽ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ തീ​ർ​ഥാ​ട​ക​ർ വ​ന്നു​തു​ട​ങ്ങും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തെ പ​രി​മി​ത​മാ​യ ആ​ളു​ക​ളെ പങ്കെടു​പ്പി​ച്ചാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജ്​ ക​ർ​മം ന​ട​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രി​ൽ 70 ശ​ത​മാ​നം രാ​ജ്യ​ത്തെ വി​ദേ​ശി​ക​ൾ​ക്കും 30 ശ​ത​മാ​നം സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Post a Comment

0 Comments