NEWS UPDATE

6/recent/ticker-posts

മന്ത്രിയുടെ സ്റ്റാഫംഗമായ അജാനൂർ സ്വദേശിക്ക് കോവിഡ്; പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡണ്ടും, സെക്രട്ടറിയും ജീവനക്കാരും ക്വാറൻ്റൈനിൽ

കാഞ്ഞങ്ങാട്: മന്ത്രിയുടെ സ്റ്റാഫംഗമായ അജാനൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്റ്റാഫിനാണ് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com]

സി.പി.എം നേതാവ് കൂടിയായ യുവാവ് അജാനൂര്‍ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിനെത്തുടർന്ന് ഓഫീസ് അടച്ചു. പ്രസിഡണ്ടും, സെക്രട്ടറിയും ജീവനക്കാരും ക്വാറൻ്റൈനിൽ പോയി. 

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളുടെ ബന്ധുവിന് കോവിഡ് സ്ഥീരീകരിച്ചിരുന്നു. മന്ത്രിയുടെ സ്റ്റാഫ് പലതവണ പരിയാരത്തെത്തിയിരുന്നു . ഇതെത്തുടർന്നുള്ള സമ്പര്‍ക്കത്താലാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു. 

 രണ്ട് ദിവസം മുമ്പ് വരെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തില്‍ പലതവണ സഞ്ചരിച്ചിരുന്നു. ഇതേ തുടര്‍ന്നാനാണ് പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി അടച്ചത്.

Post a Comment

0 Comments