Top News

കാസര്‍കോട്ട് കര്‍ശന ജാഗ്രത: നാലിടങ്ങളില്‍ പോയവര്‍ റൂം ക്വാറന്റീനില്‍ പോകാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ ആദ്യം നാലിടങ്ങളില്‍ പോയവര്‍ റൂം ക്വാറന്റീനില്‍ പോകാന്‍ ജില്ലാ കളക്ടറുടെ  നിര്‍ദേശം.[www.malabarflash.com]

ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ അപകടത്തില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ അതിന് ശേഷമോ കുമ്പള മാര്‍ക്കറ്റില്‍ പോയവര്‍, ജൂലൈ 12നോ അതിന് ശേഷമോ മഞ്ചേശ്വരം പഞ്ചായത്തില്‍ 11,13,14 വാര്‍ഡുകളില്‍ ഫുട്ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഈനാല് പ്രദേശങ്ങളിലുള്ളവരും നിര്‍ബന്ധമായും 14 ദിവസത്തേയ്ക്ക് റൂം ക്വറന്റൈനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. 

ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അറിയിപ്പ്.


Post a Comment

Previous Post Next Post