NEWS UPDATE

6/recent/ticker-posts

പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ഒരു ക്വിന്റലോളം കഞ്ചാവ് മഞ്ചേശ്വരം പോലീസ് പിടികൂടി

മഞ്ചേശ്വരം: പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ഒരു ക്വിന്റലോളം കഞ്ചാവ് മഞ്ചേശ്വരം പോലീസ് പിടികൂടി. മഞ്ചേശ്വരം അഡീ. എസ്.ഐ ബാലേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് വാഹന പരിശോധനക്കിടെ കുഞ്ചത്തൂര്‍ പദവില്‍ വെച്ച് പിക്കപ്പ് വാനിനെ കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

ഇതേ തുടര്‍ന്ന് നിര്‍ത്തിയ വാന്‍ പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ ഓടിച്ചുപോവുകയായിരുന്ന. പിന്നീട് രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിക്കപ്പ് വാന്‍ പിടികൂടിയത്. ഇതിനിടെ വാനിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പരിശോധിച്ചപ്പോള്‍ വാനില്‍ നിന്ന് ഒരു ക്വിന്റലോളം കഞ്ചാവ് പിടികൂടി. വാനിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments