കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നു എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി.[www.malabarflash.com]
റാസൽ ഖൈമയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം ടി.പി. ജിഷാർ, കോഴിക്കോട് കോടഞ്ചേരി പി.എം. അബ്ദുൾ ജലീൽ, ദോഹയിൽനിന്നു ഖത്തർ വഴി ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി മുഹമ്മദ് റിയാസ് എന്നിവരിൽനിന്നാണ് 3.3 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. മൂവരും ചാർട്ടേഡ് വിമാനങ്ങളിലാണെത്തിയത്.
ധരിച്ചിരുന്ന ജീൻസിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വർണമിശ്രിതം ജിഷാർ ഒളിപ്പിച്ചിരുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച 2.045 കിലോ സ്വർണമിശ്രിതമാണ് അബ്ദുൾ ജലീലിൽനിന്നു കണ്ടെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച 800 ഗ്രാം സ്വർണമാണ് റിയാസിൽനിന്നു കസ്റ്റംസ് കണ്ടെടുത്തത്. മൂവരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതിനാലാണ് സ്വർണം പിടികൂടാനായത്. സ്വർണം പൊടിച്ചു ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എത്തിച്ചത്. സ്വർണ മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് ബുദ്ധിമുട്ടി.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.എൻ.എസ്. രാജിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ഗോകുൽദാസ്, സി.സി. ഹാൻസൻ, എം. പ്രകാശ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ കെ. മുരളീധരൻ, രോഹിത് ഗാത്രി, ശിൽപ ഗോയൽ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
0 Comments