NEWS UPDATE

6/recent/ticker-posts

മലയാളി ദമ്പതികളെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ. അബുദാബിയി​ലെ സ്വ​കാ​ര്യ ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി​രു​ന്ന കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ്​ ഫ്‌​ളോ​റി​ക്ക​ൻ ഹി​ൽ റോ​ഡി​ൽ പ​ട്ടേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ സി​ദ്ധാ​ർ​ഥന്റെ മ​ക​ൻ ജ​നാ​ർ​ദ്ദ​ന​ൻ (58) സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഓ​ഡി​റ്റ് അ​സി​സ്​​റ്റ​ൻ​റാ​യി​രു​ന്ന ഭാ​ര്യ മി​നി​ജയും (53) ആ​ണ് മരിച്ചത്​.[www.malabarflash.com] 

അബുദാബി മ​ദീ​ന സാ​യി​ദി​ലെ ഫ്ലാ​റ്റി​ലാണ്​ സംഭവം. ഏ​താ​നും ദി​വ​സം മു​മ്പ്​ ജ​നാ​ർ​ദ്ദ​ന​​​െൻറ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​ിരുന്നു. താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​​ന്റെ വാ​ട​ക കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ​ പോലീ​സി​നെ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്.​പി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഏ​ക മ​ക​ൻ സു​ഹൈ​ൽ ജ​നാ​ർ​ദ്ദ​ന​ൻ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പ​ല​വ​ട്ടം ശ്ര​മി​ച്ചി​ട്ടും കി​ട്ടി​യി​രു​ന്നി​ല്ല. മാ​താ​വി​​ന്റെ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫും പി​താ​വിന്റെ ഫോ​ൺ റി​ങ് ചെ​യ്യു​ന്നു​മു​ണ്ടാ​യി​രു​ന്നു. പ​രി​ച​യ​ക്കാ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഇ​വ​രു​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴും ഇ​തേ സ്ഥി​തി​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് സു​ഹൈ​ൽ അബുദാബി പോലീ​സു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ളും കെ​ട്ടി​ട ലൊ​ക്കേ​ഷ​നും ഉ​ൾ​പ്പെ​ടെ പോലീസി​ന് ഇ-​മെ​യി​ൽ അ​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോലീ​സ് സ്ഥ​ല​ത്തെ​ത്തി ഫ്ലാ​റ്റി​​ന്റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​ത്.

ഇ​ൻ​ക്വ​സ്​​റ്റ് ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം അബുദാബി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം.

ജ​നാ​ർ​ദ്ദ​നന്റെ മാ​താ​വ്: സ​ര​സ പ​ട്ടേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷി ശ​ശി, പു​ണ്യ​വ​തി സ്വാ​മി​ദാ​സ് (ബം​ഗ​ളൂ​രു). മി​നി​ജ​യു​ടെ പി​താ​വ്: കെ.​ടി. ഭാ​സ്‌​ക​ര​ൻ. മാ​താ​വ്: ശ​ശി​ക​ല. സ​ഹോ​ദ​ര​ൻ: കെ.​ടി. മ​ഹേ​ഷ് (ഹോ​മി​യോ ഡോ​ക്ട​ർ, ന്യൂ​ഡ​ൽ​ഹി)

Post a Comment

0 Comments