NEWS UPDATE

6/recent/ticker-posts

ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ‘റെഡ്മി ബുക്ക് 14’ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

രാജ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാവോമിയുടെ റെഡ്മി ബുക്ക് 14 ആണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക എന്നാണ് ബിജിആര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.[www.malabarflash.com]

എന്നാല്‍ ഷാവോമിയില്‍നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളോ പ്രഖ്യാപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.

5ജി പിന്തുണയോടുകൂടി എംഐ 10 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ലാപ് ടോപ്പും താമസിയാതെ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

റെഡ്മിബുക്ക് 14 ചൈനീസ് വിപണിയില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജുമാണ് റെഡ്മി ബുക്കിലുള്ളത്.

ഇന്റല്‍ കോര്‍ ഐ5 പ്രൊസസര്‍ വരുന്ന ബേസ് മോഡലിന് ചൈനയില്‍ 3999 യുവാന്‍ ആണ് വില ഇത് ഇന്ത്യയില്‍ 42,720 രൂപ വരും.

Post a Comment

0 Comments